കൊച്ചി മാട്ടുപെട്ടി പരീക്ഷണ പറക്കൽ വിജയകരമായതോടെ സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. താമസിയാതെ ടെണ്ടര്‍ ക്ഷണിച്ച് ഔദ്യോഗികമായി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടികളും പരിഗണനിയിലാണ്. 9 പേര്‍ക്ക് സഞ്ചരിക്കാവുന്ന സീപ്ലെയിനിൽ ടിക്കറ്റിന് എണ്ണായിരം മുതൽ പതിനായിരം രൂപ വരെ ആകും മുടക്കേണ്ടിവരുന്നത് . വിദേശ പൈലറ്റുമരെയാണ് നിലവിൽ ആശ്രയിക്കുന്നത് അവർക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ ശമ്പള നല്‍കണം എന്നാൽ തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നൽകി രംഗത്തിറക്കിയാൽ ചെലവിൽ വൻ കുറവ് വരുത്താനാകും. അതോടൊപ്പം സീ പ്ലെയിൻ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തിയ ശേഷമേ കായൽ മേഖലയിൽ സര്‍വീസ് ആരംഭിക്കു എന്നും ഡാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ സര്‍വീസ് നടത്തുകയെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സീ പ്ലെയിൻ സര്‍വീസ് നടത്താൻ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ പദ്ധതി രേഖ സമര്‍പ്പിച്ചു
