വയനാട്ടിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടരുന്നു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും.
വയനാട്ടിൽ ഹർത്താൽ തുടരുന്നു
