വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തോമസ് ഐസക് മുൻകൈ എടുത്ത് പത്തനംതിട്ടയിൽ മാത്രം തുടങ്ങിയ തൊഴിൽദാന പദ്ധതി ഇലക്ഷൻ തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞും തോമസ് ഐസക് പദ്ധതി തുടരുകയാണ്. ഒരുവർഷത്തിനുള്ളിൽ അയ്യായിരം യുവാക്കൾക്ക് തൊഴിൽനൽകുക എന്നതാണ് ലക്ഷ്യം. ഓഗസ്റ്റ് 11 ന് റാന്നി സെന്റ് തോമസ് കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സർക്കാരിന് കീഴിലെ നോളജ് ഇക്കണോമി മിഷനാണ്, സ്വകാര്യ കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നത്.
തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്
