പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഹാജരായി. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ പൊലീസ് രാജ് ആണ് ഉണ്ടായതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ജോയിൻറ് സെക്രട്ടറി ശശിധരൻ എന്നിവർ മൊഴി നൽകി. പൊലീസിന് സംഭവിച്ച വീഴ്ചകൾ ഭാരവാഹികൾ അക്കമിട്ടുനിരത്തി. 2023 ലെ പ്രശ്നങ്ങൾ 2024 ആവർത്തിച്ചെന്നും അറിയിച്ചു. വെടിക്കെട്ട് സമയത്തുണ്ടായ പ്രശ്നങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും ജോയിന്റ് സെക്രട്ടറി ശശിധരനും പറഞ്ഞു.
പൂരം കലക്കൽ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മുന്നിൽ മൊഴിയെടുക്കാനായി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഹാജരായി
