ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ രൂക്ഷ വിമർശനമുയർത്തിയ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്. സന്ദീപ് വാര്യറുടെ പോസ്റ്റ് കണ്ടെന്നും അതിൽ വ്യക്തിപരമായി അദ്ദേഹം നേരിട്ട അധിക്ഷേപം വളരെ വലുതാണെന്നാണ് മനസിലാകുന്നതെന്നും മന്ത്രി പറഞ്ഞു. അമ്മ മരിച്ച സമയത്ത് സ്ഥാനാർഥിയായ കൃഷ്ണകുമാറടക്കമുള്ള നേതാക്കളാരും ആശ്വസിപ്പിക്കാനെത്തിയില്ലെന്നത് ഗുരുതരമായ കാര്യമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചാൽ ആരെയും സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മന്ത്രി പറഞ്ഞു.
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ രൂക്ഷ വിമർശനമുയർത്തിയ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത്
