തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ കാടിന് നടുക്കുള്ള വാട്ടർ ടാങ്കിനുള്ളിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതേ തുടർന്ന് ലൈസൻസിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനെ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തി പൊലീസ് വിവരങ്ങൾ എടുത്തു. എന്നാൽ ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ലെന്നും, 2017 ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ പറഞ്ഞു.
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയായ യുവാവിൻ്റെ അച്ഛൻ
