കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി. പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്റി മീറ്ററായാണ് ഉയര്‍ത്തിയത്. കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നല്കി. 2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. പരമാവധി ജലനിരപ്പിൽ എത്തിയതിനാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി
