സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ വിട്ടു വീഴ്ചയില്ലെന്നും ഉമർ ഫൈസിയുടെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ദുഷ്ട ലാക്കുണ്ടെന്നും ഫിറോസ് പറഞ്ഞു. ഇത് വരെയും ഉമർ ഫൈസിക്കെതിരെ നടപടി എടുക്കാൻ സമസ്ത നേതൃത്വം തയ്യാറായിട്ടില്ല. ജിഫ്രി തങ്ങളെ വിമർശിച്ച പ്രവർത്തകനെതിരെ ലീഗ് നടപടി എടുത്തിരുന്നു. തിരിച്ചും ആ മാന്യത കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫിറോസ് വ്യക്തമാക്കി. തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു എന്നായിരുന്നു പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്
