കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നും ആർഡിഒ നിർദേശം നൽകിയിരുന്നു. എന്നാൽ പപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും, ആർഡിഒ യുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല, എല്ലാ സർക്കാർ അനുമതിയും നേടിയാണ് ഒരുക്കങ്ങൾ നടത്തിയതെന്നും വാർഡ് കൗൺസിലർ വ്യക്തമാക്കി.
ഫോർട്ട് കൊച്ചി വെളി മൈതാനത്ത് ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്ന് വാർഡ് കൗൺസിലർ
