ഫോര്‍ട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കുന്ന ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുളള കൊച്ചിൻ കാർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ബിജെപി നല്കിയ പരാതിയിൽമേൽ പേര് മാറ്റി നാടകം അവതരിപ്പിക്കണമെന്ന് ഫോർട്ടുകൊച്ചി ആർ ഡി ഒ സമിതിയെ അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്നും, വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുമെന്നും നാടക് സമിതി.
നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നാടക് സമിതി
