സിറോ മലബാർ സഭ കുർബാന തർക്കത്തില്‍ സഭാ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയെടുക്കാമെന്ന് വത്തിക്കാൻ. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് വത്തിക്കാൻ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭാ അധ്യക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്. അതേസമയം, കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നൽകിയ ഹർജി വത്തിക്കാൻ തള്ളി.
സിറോ മലബാർ സഭ കുർബാന തർക്കത്തില്‍ സഭാ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയെടുക്കാമെന്ന് വത്തിക്കാൻ
