മണിരത്നം കമല്ഹാസന് ചിത്രം ‘തഗ് ലൈഫി’ന്റെ ട്രെയിലര്‍ പുറത്ത്. ഉലകനായകന് കമല്‍ഹാസനും ഹിറ്റ് മേക്കര്‍ മണിരത്നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈപ്പ്. ജൂണ്‍ 5ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തൃഷ, ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിരത്നത്തിന്റെ പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന് എ ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. 70 വയസുകാരനായ കമല്ഹാസന് 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്.
‘തഗ് ലൈഫ്’ ട്രെയിലര്‍ എത്തി, ഒപ്പം വിവാദവും!
