‘ഇന്റര്‍നെറ്റ് കുക്കീസ്’ എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല, എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ അസെപ്റ്റ് ഓള് ചെയ്യുകയോ, റിജക്ട് ഓള് ചെയ്യുകയോ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സാധാരണയായി കമ്പ്യൂട്ടര്‍ വിന്ഡോയിലെത്തുന്ന പോപ്പ്-അപ്പുകള്‍, ബാനറുകള്‍ എല്ലാം തടസ്സമായാണ് ഫീല്‍ ചെയ്യുക. വിന്‍ഡോയില്‍ ‘അസെപ്റ്റ് ഓള്’ എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇവ എത്രയും വേഗം ഒഴിവാക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കുക. എന്നാല്‍ ഇത്തരത്തില്‍ കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. കുക്കീസ് വെബ് പേജുകള്‍ നിങ്ങളുടെ ഡിവൈസില്‍ സൂക്ഷിക്കപ്പെടുന്ന ചെറിയ ഫയലുകളാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് പതിവായി സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, ലോഗിന്‍ വിവരങ്ങള്‍, ഇഷ്ടപ്പെട്ട വാര്‍ത്തകള്‍, അല്ലെങ്കില്‍ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി എല്ലാം മനസിലാക്കാന്‍ കുക്കീസ് ഫയലുകള്‍ക്ക് കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നിങ്ങളുടെ ഡിവൈസിലേക്ക് നല്‍കാനും കുക്കീസ് സഹായത്തോടെ സാധിക്കും.
കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യരുത്!
