അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘അടിനാശം വെള്ളപൊക്കത്തി’ന്റെ ടീസര്‍ പുറത്തിറങ്ങി. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് ടീസറിനെ കൂടുതല്‍ കൗതുകരവും അതേസമയം രസകരവുമാകുന്നത്. ഡ്രഗ്സിന് അടിമപ്പെടുന്ന കുട്ടികള്‍ക്ക് മാതൃകയാകേണ്ടി വരുന്ന ഷൈന്‍ ടോം ചാക്കോയുടെ ടീസറിലെ അഭിനയവും ശ്രദ്ധേയമാണ്. എഞ്ചിനിയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ മുഴുനീള ഫണ്‍ത്രില്ലര്‍ മൂവിയായി അവതരിപ്പിക്കുന്ന ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടി ശോഭനയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോണ്‍ വിജയ്, അശോകന്, ബാബു ആന്റണി, പ്രേം കുമാര്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, സഞ്ജയ് തോമസ്, സജിത് തോമസ്, അരുണ്‍ പ്രിന്‍സ്, ലിസബത് ടോമി, രാജ് കിരണ്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
‘അടിനാശം വെള്ളപൊക്കം’ ചിത്രത്തിന്റെ ടീസര്‍
