പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിന് പിന്നാലെയാണ് സസ്പെഷൻ റദാക്കിയത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയതിന്പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. രണ്ടു വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പോയി ഇടക്കാല സ്റ്റേ നേടി. ഇതിനെ തുടർന്ന് നിയമോപദേശം തേടിയ ശേഷം കോളേജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കി.