തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 2ന് തോമസ് ഐസക്കിനോട് ഹാജരാകണം  എന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെ മനപ്പൂർവ്വം ഈ ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു.    ഇ.ഡിയുടെ നോട്ടിസ് കിട്ടി, തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വേണ്ടി  കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിനെക്കുറിച്ച് കൂടുതലായി താൻ ഒന്നും വിശദീകരിക്കില്ലെന്നും  തോമസ് ഐസക് പറഞ്ഞു. ഈഡിക്ക് ഭീഷണിയുടെ സ്വരമാണ്, ഇത്തരം ഭീഷണി ഒക്കെ വടക്കേ ഇന്ത്യയിൽ നടക്കും ഇത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *