കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നു ചേർന്ന ഭരണ സമിതി യോഗത്തിൽ ലിംഗ ഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. കഥകളിയിൽ വനിതകൾക്ക് പ്രവേശനം നടപ്പാക്കിയ കലാമണ്ഡലം പക്ഷെ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്ക് പ്രവേശനം കൊടുത്തിരുന്നില്ല. കലാമണ്ഡലം സത്യഭാമയുടെ ജാത്യ, ലിംഗാധിഷേപത്തിന് ശേഷം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഡോ.ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ വേദിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ചേർന്ന ഭരണ സമിതിയിൽ കലാമണ്ഡലം സമ്പൂർണ ജൻട്രൽ ന്യൂട്രൽ ഇടമാക്കാനുള്ള തീരുമാനമെടുത്തത്.