ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിൽ ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. അതോടൊപ്പം പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണം സിബിഐക്ക് വിട്ട ശേഷം രേഖകള്‍ കൈമാറാതെയുള്ള ഗുരുതര അനാസ്ഥ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ എന്ന നിലയിൽ വിഷയം സജീവമാക്കിയേക്കും.