കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിനെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനാലാണ് സംസ്ഥാനത്ത്കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നത്. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാരിന് ഇന്ന് നിർണായക ദിനം ആണ്. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. 26000 കോടി അടിയന്തിരമായി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹർജി പിൻവലിച്ചാൽ 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളിയിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്ന പരിഹാരമായിരുന്നില്ല.
കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിനെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
