പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ, കോളേജിൽ ആംബുലൻസ് എത്തി. പോലീസ് സ്റ്റേഷനിൽ നിന്ന് അനുവാദം ലഭിച്ചു എന്നാണ് ആംബുലൻസുകാർ പറഞ്ഞത്. എന്നാൽ വൈകിട്ട് നാലരയോടെയാണ് പോലീസ് സ്റ്റേഷനിൽ സിദ്ധാർത്ഥന്റെ മരണ വിവരം അറിയുന്നത്.ഫെബ്രുവരി 18ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 1.45നും ഇടയിൽ സിദ്ധാർത്ഥ് മരിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ട്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ പ്രകാരം 18ന് വൈകിട്ട് 4.29നാണ് മരണ വിവരം വൈത്തിരി സ്റ്റേഷനിൽ അറിയുന്നത്.തുടർച്ചയായുള്ള മർദനം നേരിട്ട സിദ്ധാർത്ഥൻ പൂർണ അവശനായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ സിദ്ധാർത്ഥൻ കുളിമുറിയിൽ പോയി സ്വയം കെട്ടിത്തൂങ്ങുമോ എന്ന സംശയമാണ്കൊലപാതകമാണോ എന്നറിയുവാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.പോസ്റ്റുമോർട്ടത്തിന് മൃതദേഹം എത്തിച്ചപ്പോൾ തൂങ്ങിമരിക്കാനുപയോഗിച്ച മുണ്ട് കൊണ്ടുവന്നില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫൊറൻസിക് സർജൻ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ, കോളേജിൽ ആംബുലൻസ് എത്തി: മരണത്തിൽ ദുരൂഹത
