തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ സർക്കാർ. നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്നാവശ്യവുമായി മുൻ വനിതാ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയുമാണ് ഹർജി നൽകിയത്. കേസിനാധാരമായ പ്രശ്നം നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്നു ബിജിമോളും ഗീതാ ഗോപിയും. ഇവരുടെ ഹർജിക്കെതിരെ കെപിസിസി തടസ്സ ഹർജി നൽകിയിട്ടുണ്ട്. ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസിയുടെ ആവശ്യം.
ഹർജി എതിർത്ത് സംസ്ഥാന സർക്കാർ
