ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന നിവിന്‍ പോളി- മമിത ബൈജു ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ഗാനം പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. വിഷ്ണു വിജയ് ഈണമിട്ട് സുഹൈല്‍ കോയയുടെ വരികളുമായി എത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനാണ്. ഗിരീഷ് എ.ഡിയാണ് സിനിമ ഒരുക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
