വ്യത്യസ്തമായ ടൈറ്റിലിലൂടെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയ മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളെയാണ് ടീസറില്‍ കാണുന്നത്. ‘ഇനി നമ്മുടെ സമയാ’ എന്ന ശ്രീനാഥ് ഭാസിയുടെ ഡയലോഗും ടീസറിലെ ശ്രദ്ധേയമായ നിമിഷമാണ്. സമയവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിരുകളെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റേത്. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണന്, രാജേഷ് മാധവന്, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്, അനീഷ് ജി, സലീം ഹസന്, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന് ടാര്സന്, അരുണ്‍ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാന്‍സിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
