രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചെന്നും, ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലിയിലെ അശോക് വിഹാറിൽ ചേരി നിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചത്. ആംആദ്മി പാർട്ടി ദില്ലിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണെന്നും ആയുഷ്മാൻ യോജന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കിയപ്പോഴും ദില്ലി സർക്കാർ മാറി നിന്നു എഎപി ദില്ലിയിൽ ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി
