അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കുവച്ചു. ഇതേ തുടർന്ന് ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ സ്റ്റാലിന്റെ സാന്നിധ്യം ചർച്ചയായി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ. രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സ്റ്റാലിൻ വിരുന്നിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.
ചർച്ചയായി ജി20 വിരുന്നിലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം
