സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനത്തിൻ്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്പോർട്സ് സമ്മിറ്റുകൾ പൂർത്തിയായി. പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ചെയർമാനുമായി സമിതിക്ക് അന്തിമരൂപമായി.
പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു
