കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിൻമേൽ എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനെക്കുറിച്ച് കാസർകോട് ജില്ലയിൽ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്നെത്തും. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.
എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്നെത്തും
