തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍- ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗാനമെത്തി. ‘ഹെല്ലല്ലല്ലോ’ എന്ന ടൈറ്റിലോടെ പുറത്തുവന്നിരിക്കുന്ന ഗാനം ആരാധകരെ ത്രസിപ്പിക്കുന്ന ചടുലമായ താളത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്. എ.ആര്‍. റഹ്മാന്‍ ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് സിജു തുറവൂരും ആലപിച്ചത് അമൃത സുരേഷുമാണ്. നായകനായ രാം ചരണ്‍, ശ്രുതി ഹാസന്‍, ജാന്‍വി കപൂര്‍ എന്നിവരുടെ ഗംഭീരമായ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ശിവരാജ് കുമാറും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ജാനി മാസ്റ്റര്‍ ആണ് ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാന്‍- ഇന്ത്യന്‍ റിലീസായി ജൂണ്‍ നാലിന് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും.
‘പെദ്ധി’യിലെ പുതിയ ഗാനമെത്തി ‘ഹെല്ലല്ലല്ലോ’
