കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയായി. ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയും, ഫുള്‍ മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയും സംയുക്തമായി നിര്‍മ്മിക്കുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷാജി പട്ടിക്കരയാണ്. നടന്‍ ഇന്ദ്രന്‍സാണ് ഡോക്യുമെന്ററിയുടെ നരേഷന്‍ നടത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍ സുമേരനാണ് ഡോക്യുമെന്ററിയുടെ രചന. കേരളത്തിലെ ശാക്തേയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രബലമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂര്‍ ഭരണി, അശ്വതി കാവുതീണ്ടല്‍ തുടങ്ങി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളാണ് ഈ ഡോക്യുമെന്ററിയിലുള്ളത്.
‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്ററി
