മാരുതി സുസുക്കിയുടെ ആദ്യ ഫ്ളക്സ്-ഫ്യുവല്‍ വാഹനം ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കും. മാരുതി സുസുക്കി ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍ മോഡലാണ് പുറത്തിറക്കുന്നത്. പൂര്‍ണമായും എഥനോളില്‍ ഓടിക്കാനാകുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ കാറായിരിക്കും ഇത്. പുതിയ മാരുതി ഫ്ളക്സ് ഫ്യുവല്‍ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത് സാധാരണ പെട്രോളിന് പുറമേ 100 ശതമാനം വരെ എഥനോള്‍ മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ഫ്യുവല്‍ സ്റ്റോറേജ്, ഇഗ്നിഷന്‍ സംവിധാനങ്ങളോടെയാണ്. 100 ശതമാനം ശുദ്ധമായ എഥനോളിലും തടസമില്ലാതെ ഓടിക്കാന്‍ പാകത്തില്‍ എന്ജിന് ഭാഗങ്ങളിലും ഇന്ധന പൈപ്പുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മാരുതി സുസുക്കി ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നത്. എഥനോളിന്റെ സാന്നിധ്യം മൂലം എന്‍ജിനിലും ഇന്ധന ടാങ്കിലും ഈര്‍പ്പവും തുരുമ്പും ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക കോട്ടിങും പ്രതിരോധ ശേഷിയുള്ള ഘടകങ്ങളും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഫ്രോങ്സ് ഫ്ളക്സ് ഫ്യുവല്‍ മോഡലുമായി മാരുതി
