ടാറ്റ മോട്ടോഴ്സിന്റെ ജനകീയ മോഡലായ ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അപ്‌ഡേറ്റഡ് ഹാച്ച്ബാക്കിന്റെ പെട്രോളിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കും. നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപമാണ് പുതിയ ടിയാഗോയുടെ പുറംഭാഗത്തിന് നല്‍കിയിരിക്കുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ടിയാഗോയ്ക്കും കരുത്ത് പകരുക. ചെറിയ ദീര്‍ഘചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളോട് കൂടിയ തികച്ചും പുതിയൊരു മുന്‍ഭാഗമാണ് പുതുതലമുറ ടിയാഗോ ഇവിയില്‍ ഉള്ളത്. ഉള്‍ഭാഗത്ത് വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. എങ്കിലും അപ്ഹോള്‍സ്റ്ററിക്കും ഡാഷ്‌ബോര്‍ഡിനും പുതിയ ചില കളര്‍ ഓപ്ഷനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍ട്രെയിനുകളിലും മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.
ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന്
