ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുന്നു. മെയ് 15 ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് വരെ പ്രതിസന്ധികളിലൂടെയായിരുന്നു കറുപ്പ് കടന്നു പോയത്. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തിയിരിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രവും ഏറെ പ്രശംസകള്‍ നേടി.
ആഗോള ബോക്‌സ് ഓഫീസില്‍ 207 കോടി നേടി ‘കറുപ്പ്’
