ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ ‘ജി.ഡി.എന്‍’ ജൂലായ് 17ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ആര്‍.മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എന്‍ എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. പോസ്റ്ററില്‍ ജി.ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയന്‍ എന്നിവരെ കാണാം. പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്.
‘ജി.ഡി.എന്‍’ ജൂലായ് 17ന് തിയറ്ററുകളിലേക്ക്
