ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഡിസപ്പിയറിങ് മെസേജസില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ഫീച്ചര്‍. മെസേജ് ലഭിക്കുന്നയാള്‍ വായിക്കുന്നതിന് പിന്നാലെ സന്ദേശം സ്വയം അപ്രത്യക്ഷമാകുന്ന തരത്തിലുള്ളതാണിത്. മെസേജിങ് പ്ലാറ്റ്‌ഫോമില്‍ സ്ഥിരമായി സൂക്ഷിക്കപ്പെടേണ്ട തരത്തിലുള്ളവ അല്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതാണ് നീക്കം. പുതിയ ടൈമര്‍ പ്രവര്‍ത്തനക്ഷമമാക്കി ഒരു സന്ദേശം അയച്ചാല്‍, നിങ്ങള്‍ തിരഞ്ഞെടുത്ത ടൈമറിന് അനുസരിച്ച് നിങ്ങളുടെ ഭാഗത്തുള്ള സന്ദേശം അപ്രത്യക്ഷമാകും. എന്നിരുന്നാലും, സ്വീകരിക്കുന്നവരുടെ ഭാഗത്ത് അവര്‍ സന്ദേശം തുറന്ന് വായിക്കുന്നത് വരെ അത് ദൃശ്യമായിരിക്കും. സ്വീകര്‍ത്താവ് സന്ദേശം ഒരിക്കലും തുറന്നില്ലെങ്കില്‍ പോലും ഡിഫോള്‍ട്ടായി 24 മണിക്കൂറിന് ശേഷം അത് സ്വയം അപ്രത്യക്ഷമാകും.
വായിക്കുന്നതിന് പിന്നാലെ സന്ദേശം അപ്രത്യക്ഷമാകും!
