കെ.അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തള്ളിയെങ്കിലും പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണമെന്നും തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്
