സിക്കിമിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. കാണാതായവർക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ടീസ്ത നദിയിലെ പ്രളയജലത്തിൽ ആർമി ക്യാമ്പുകൾ മുങ്ങിയതായും സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
സിക്കിമിൽ മേഘവിസ്ഫോടനം
