ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ബിബിൻ കുര്യാക്കോസിന്റെ ലൈസൻസ് റദ്ദാക്കാനാണ് നടപടി. ഇയാൾ ബസ് ഓടിക്കുന്നതിനിടിയിൽ മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ ആർടിഓയ്ക്ക് അയച്ചു നൽകിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കിയതോടൊപ്പം ഇയാൾ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം.
ബസ് ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി
