പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവയെ അവഹേളിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബില്ല് അവതരിപ്പിക്കും. ദേശീയ ഗാനത്തിന് നൽകുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നൽകുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്.വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഉൾപ്പെടെ ഏഴു ബില്ലുകൾ ആണ് നിലവിൽ സഭാ കാലയളവിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
