ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി, നിതിൻ രാജ് ക്ലാസ്മുറിക്കുള്ളിൽ അധിക്ഷേപിക്കപ്പെട്ടു എന്ന് വ്യക്തമാക്കിയിരുന്നു.
നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ
