അന്നം മുടക്കിയതല്ല ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല, പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനർ വെച്ച് ഇത്തരം പ്രവർത്തികൾ ചെയ്ത കൂടാൻ പാടില്ലാത്ത കാര്യമാണ്, കമ്മ്യൂണിറ്റി കിച്ചൻ ആലപ്പുഴയിൽ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി . ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ ഉടൻ തുടങ്ങും, മറ്റിടങ്ങളിൽ ഇപ്പോൾ നടക്കുന്നതുപോലെ നടക്കട്ടെയെന്നും മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് പരാതികൾ ലഭിക്കുകയാണെങ്കിൽ അവിടെയും നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് കെ മുരളീധരൻ
