നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പു നൽകുകയോ ചെയ്താൽ സമരം ജൂലൈ 20ന് തന്നെ അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. താൻ ആശുപത്രിൽ നിയമവിരുദ്ധമായ തടങ്കലിൽ കഴിയുകയാണെന്നും തൻ്റെ സഞ്ചാര സ്വാതന്ത്ര്യവും പ്രസംഗ സ്വാതന്ത്ര്യവും എല്ലാവിധ ആശയവിനിമയങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും സോനം വാങ്ചുക്ക് പറഞ്ഞു. കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർ പാർലമെൻ്റിലേക്ക് നടത്തുന്ന മാർച്ച് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും വൻ വിജയമാക്കണമെന്നും സോനം വാങ്ചുക്ക് ആഹ്വാനം ചെയ്തിരുന്നു.
മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്
