സംസ്ഥാനത്ത് ഓണക്കിറ്റിന് അര്ഹരായവരില് പകുതിപേര്ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. തൃശൂര്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന് കടകളിലും കിറ്റുകള് കിട്ടാനില്ല. വൈകുന്നേരത്തോടെ മുഴുവൻ പേർക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് മന്ത്രി ജി.ആർ അനിലിന്റെ വാഗ്ദാനം. അർഹരായ ആറുലക്ഷം പേരിൽ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.
ഓണക്കിറ്റ് വിതരണം വൈകുന്നേരത്തോടെ പൂര്ത്തിയാക്കുമെന്ന് മന്ത്രി
