വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി 9ന് ഇടുക്കിയിൽ എത്തും. അന്ന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഇടത് നേതാക്കൾ പറയുന്നത്.
ഗവർണർ പരിപാടിക്കെത്തുന്ന ദിവസം തന്നെ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്
