പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന് യാക്കോബായ സഭ. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് സംസാരിക്കവേയാണ് ഇപ്രകാരം അറിയിച്ചത്. സഭയ്ക്ക് അതിന്റെ ചട്ടക്കൂടുകളും വിശ്വാസ പ്രമാണങ്ങളും ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുള്ള ഒരു ചർച്ചക്കായാണ് ശ്രമം നടത്തുന്നത്.സഭാ തർക്കത്തിൽ സർക്കാർ ഒരുപാട് ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജോസഫ് മാർ ഗ്രിഗോറിയസ് ചർച്ചകൾക്ക് സർക്കാർ മുൻകയെടുക്കണമെന്നും ആവശ്യപ്പെട്ടു.ഇരുസഭകളും തമ്മിലുള്ള ലയനം സഭയുടെ ആലോചനയിൽ ഇല്ലെന്നും ഏതെല്ലാം മേഖലകളിൽ സഹകരിക്കാം വിട്ടുവീഴ്ച ചെയ്യാം എന്നതാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന് യാക്കോബായ സഭ
