സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ചതായി മന്ത്രി പി രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആർബിഡിസിക്ക് കൈമാറി. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ എ ഡി – മഹിളാലയം ഭാഗത്തിൻ്റെ നിർമ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിന്റെ നിർദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യു വകുപ്പിന് കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കും. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.
സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിലുണ്ടായിരുന്ന തടസങ്ങൾ പരിഹരിച്ചതായി മന്ത്രി പി രാജീവ്
