ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയത്. അന്വേഷണo കൃത്യമായി നടത്താതെയും തെളിവുകൾ കണ്ടെത്താതെയുമാണ് അറസ്റ്റ് ചെയ്തത് . ഭാവിയിൽ കുറ്റം കണ്ടെത്താമെന്നാണ്റിമാന്റ് റിപ്പോർട്ടിലുള്ളത്. നിലവിലെ നടപടികളിൽ പലതും സംശയകരമാണെന്നും കെജ്രിവാൾ കോടതിയിൽ വാദിച്ചു. വ്യക്തമായ തെളിവുകൾ ശേഖരിച്ചെന്നും കള്ളപ്പണ ഇടപാട് സ്ഥാപിക്കാൻ ഉതകുന്ന രേഖകൾ കൈയിലുണ്ടെന്നും ഇഡി വാദിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
