മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി മണി കുമാറിനെ നിയമിച്ചത് തെറ്റാണെന്ന് രമേശ് ചെന്നിത്തല.ബിജെപി കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയ്ക്ക് ഗവർണർ വഴിപ്പെട്ടു. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണെന്നും ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട് മണി കുമാറിനെ നിയമിച്ചെന്ന് ഗവർണ്ണർ വ്യക്തമാക്കണം.സർക്കാറിനെയും മുഖ്യമന്ത്രിയേയും സംരക്ഷിക്കാനേ നിയമനം ഉപകരിക്കൂ. ജനത്തിന് നീതി ലഭിക്കില്ല. ഗവർണർ നിയമനം അംഗീകരിച്ചത് ദൗർഭാഗ്യകരമാണ് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി മണി കുമാറിനെ നിയമിച്ചത് തെറ്റാണെന്ന് രമേശ് ചെന്നിത്തല
