മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ട്രെയിലര്‍ എത്തുന്നത്. ചിത്രത്തിന്റെ ഹോളിവുഡ് സ്‌റ്റൈല്‍ മേക്കിങ്ങും ട്രെയിലറില്‍ വ്യക്തമാണ്. മേയ് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
‘പേട്രിയറ്റ്’ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലര്‍
