ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടി ലഭ്യമാണെന്ന് ഓപ്പണ്‍ എ.ഐ. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐ.ഒ.എസ്. 26.4 അപ്ഡേറ്റിലാണ് ശബ്ദാധിഷ്ഠിത എ.ഐ. ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കാര്‍പ്ലേയില്‍ എത്തിയത്. കാര്‍പ്ലേ വേര്‍ഷനില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. സ്‌ക്രീനില്‍ ടെക്സ്റ്റ് റിപ്ലൈകള്‍ കാണില്ല. വാഹനമോടിക്കുന്ന സമയത്ത് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സ്വാഭാവികമായ ഭാഷയില്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാനാവും. സ്‌ക്രീനില്‍ ഒരു എന്‍ഡ് ബട്ടനും മ്യൂട്ട്, അണ്‍മ്യൂട്ട് ഓപ്ഷനുകളും ഉണ്ടാവും. ഐഫോണ്‍ 26.4-ലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍പ്ലേയില്‍ പ്രത്യേകം ചാറ്റ്ജിപിടി പോപ്പ് അപ്പ് കാണാന്‍ സാധിക്കും. ഈ ആപ്പില്‍ മുന്‍ ചാറ്റുകള്‍ കാണാന്‍ സാധിക്കുമെങ്കിലും ഇതിന്റെ സമ്പൂര്‍ണരൂപം കാര്‍പ്ലേ സ്‌ക്രീനില്‍ വായിക്കാനാവില്ല.
ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം
