നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്ന് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്കു മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ്ലൈനോടെയുള്ള ഈ പ്രചാരണം അവതരിപ്പിക്കുന്നത്. ഏപ്രില്‍ 10, 11 തീയതികളില്‍ ആനുകൂല്യം ലഭിക്കും.
